Select Location
All Locations
State
Region
City / District
തോൽവിക്ക് കാരണം ‘ഗ്രൂപ്പിസം’; കൂത്തുപറമ്പിലെ ലീഗ് സ്ഥാനാർഥിയുടെ തോൽവിക്ക് പിന്നാലെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി

തോൽവിക്ക് കാരണം ‘ഗ്രൂപ്പിസം’; കൂത്തുപറമ്പിലെ ലീഗ് സ്ഥാനാർഥിയുടെ തോൽവിക്ക് പിന്നാലെ മുസ്ലിം ലീഗിൽ പൊട്ടിത്തെറി

കൂത്തുപറമ്പിലെ ലീഗ് സ്ഥാനാർത്ഥിയുടെ തോൽവിയിൽ മുസ്ലിം ലീഗിൽ പൊട്ടിത്തെറി. പ്രാദേശിക നേതൃത്വത്തിനെതിരെ ലീഗ് പ്രവർത്തകർ തെരുവിലിറങ്ങി. മണ്ഡലം സെക്രട്ടറി ഷാഹുൽ ഹമീദിൻ്റെ കോലം കത്തിച്ചു. ഗ്രൂപ്പിസമാണ് തോൽവിക്ക് കാരണമെന്ന് ലീഗ് പ്രവർത്തകർ പറഞ്ഞു. അതേസമയം, തിളക്കമാര്‍ന്ന വിജയത്തിനിടയിലും മുഖ്യമന്ത്രി ചര്‍ച്ചയില്‍ നേതാക്കള്‍ ഇടഞ്ഞുനിൽക്കുകയാണ്. നേതാക്കള്‍ ഒരോരുത്തരും വെവ്വേറെ വാര്‍ത്താ സമ്മേളനം നടത്തി. എംഎല്‍എ അല്ലാത്തവര്‍ മുഖ്യമ്രന്തി ആകുന്നതില്‍ തടസമുണ്ടോയെന്ന് സണ്ണി ജോസഫ്. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് സതീശനും, കെ സി വേണുഗോപാലും ചെന്നിത്തലയും പറഞ്ഞു.

നിയമസഭയില്‍ ഭൂരിപക്ഷം 100 കടന്നതിന്റെ ആവേശത്തിനിടയിലും മുഖ്യമന്ത്രി ആരാകുമെന്ന തര്‍ക്കമാണ് കോണ്‍ഗ്രസുള്ളത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി. വേണുഗോപാലും, വിഡി.സതീശനും, ചെന്നിത്തലയും അരയും തലയും മുറുക്കി മുന്നിലുണ്ട്. കെ.സിക്കായി കേരളത്തില്‍ പലയിടത്തും ഫ്‌ളക്‌സുകള്‍ ഉയര്‍ന്നു കഴിഞ്ഞു. പരസ്പരം ഇടഞ്ഞുതന്നെയാണ് നേതാക്കളുള്ളത്.


Kairali News 1 hour ago
Home Flash News