Select Location
All Locations
State
Region
City / District
‘സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂല സാഹചര്യം, മൂന്നാം തവണയും അധികാരത്തിലെത്തും’; എ എൻ ഷംസീർ

‘സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂല സാഹചര്യം, മൂന്നാം തവണയും അധികാരത്തിലെത്തും’; എ എൻ ഷംസീർ

എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സ്പീക്കർ എ എൻ ഷംസീർ. എൽഡിഎഫിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിലും അദ്ദേഹം പ്രതികരിച്ചു. മന്ത്രിക്ക് പരിുക്ക് പറ്റിയിരുന്നു. മന്ത്രി അവശയായിരുന്നു. ആയുധം ഉപയോഗിച്ചുെവന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭാംഗം അവശയായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോൾ വന്ദേഭാരതിൽ കയറി പോകാൻ തനിക്ക് കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു. അതിനുള്ള ക്രമീകരണങ്ങൾ നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്പീക്കറായി സേവനമനുഷ്ഠിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മൂന്നരവർഷത്തിലേറെ സ്പീക്കറായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും സഹകരിച്ചു. നിയമപരിഷ്കാരങ്ങൾ നടപ്പാക്കി. സാമാജികർ സഭയെ ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് ഇനി വരാൻ പോകുന്നവരോട് പറയാനുള്ളത്. സ്പീക്കറായി ഇരുന്നപ്പോൾ ഏറെ അഭിമാനമെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടിയും ജനവും ഏൽപ്പിച്ച ദൗത്യം നല്ല രീതിയിൽ ചെയ്തു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സഭയ്ക്ക് ഉള്ളിൽ നടക്കുന്ന പ്രതിഷേധം ജനങ്ങൾ കാണുന്നുണ്ട്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.


Kairali News 2 days ago
Home Flash News