Select Location
All Locations
State
Region
City / District
മണ്ഡലപുനർനിർണയ-വനിതാ സംവരണ ബില്ലുകൾ​ക്കെതിരെ പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ചെത്തി ഡിഎംകെ അംഗങ്ങൾ

മണ്ഡലപുനർനിർണയ-വനിതാ സംവരണ ബില്ലുകൾ​ക്കെതിരെ പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ചെത്തി ഡിഎംകെ അംഗങ്ങൾ

മണ്ഡല പുനർനിർണയ-വനിതാ സംവരണ ബില്ലുകൾ ലോക്സഭയിൽ പ്രതിഷേധം. കറുത്ത വസ്ത്രം ധരിച്ചെത്തി ഡിഎംകെ അംഗങ്ങൾ. വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണ്ണയം നടത്താനുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് എതിരെ ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാവുകയാണ്. മണ്ഡല പുനർനിർണ്ണയത്തിനെതിരെ തമിഴ്നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഡിഎംകെ അം​ഗങ്ങൾ സഭയിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയത്. സംസ്ഥാനത്തെ വീടുകളിലും പൊതുയിടങ്ങളിലും എം കെ സ്റ്റാലിന്റെ ആഹ്വാനപ്രകാരം കരിങ്കൊടിയുയർന്നു. തീരുമാനത്തിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും ശക്തമായി എതിർക്കാൻ തന്നെയാണ് തീരുമാനമെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.

മണ്ഡല പുനർനിർണ്ണയത്തിലൂടെ തമിഴ്നാട്ടിലെ രണ്ടാംക്കിട പൗരന്മാരാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ടിവികെ അധ്യ​ക്ഷൻ വിജയിയും ഈ നീക്കത്തിന് എതിരെ രം​ഗത്ത് വന്നിരുന്നു. ലോക്സഭ സീറ്റുകൾ 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള നീക്കത്തെ ശക്തമായി എതി‍ർക്കുന്നതായി പ്രതിപക്ഷം നിലപാടറിയിച്ചു.


Kairali News 1 hour ago
Home Flash News