Select Location
All Locations
State
Region
City / District
പൂരം ഇങ്ങെത്തിയേ…; തൃശൂര്‍ പൂരത്തിന്റെ വരവറിയിച്ച് പ്രദര്‍ശനം, പവലിയനുകളിലേക്ക് ഒഴുകിയെത്തി ജനം

പൂരം ഇങ്ങെത്തിയേ…; തൃശൂര്‍ പൂരത്തിന്റെ വരവറിയിച്ച് പ്രദര്‍ശനം, പവലിയനുകളിലേക്ക് ഒഴുകിയെത്തി ജനം

63-ാമത് തൃശൂര്‍ പൂരത്തിന്റെ വരവറിയിച്ച് പൂരം പ്രദര്‍ശനം സജീവം. വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പ്രദര്‍ശനത്തില്‍ ഇത്തവണ 180 ലധികം സ്റ്റാളുകളും 70 ലധികം പവലിയനുകളുമാണ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 22ന് ആരംഭിച്ച പ്രദര്‍ശനം കാണാനും ആവശ്യ സാധനങ്ങള്‍ വാങ്ങാനും ദിനം പ്രതി നിരവധി ആളുകളാണ് പ്രദര്‍ശന വേദിയിലേക്ക് എത്തുന്നത്. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും വിത്യസ്തമായും പുതുമയാര്‍ന്ന തരത്തിലുമാണ് മേള ഒരുക്കിയിട്ടുള്ളത്. തുണിത്തരങ്ങള്‍, വീട്ടുസാധനങ്ങള്‍ തുടങ്ങി ഒരു കുടുംബത്തിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളുടെയും ഉപകരണങ്ങളുടെയും കമനീയമായ ശേഖം പ്രദര്‍ശനത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്. മിതമായ നിരക്കില്‍ സാധനങ്ങള്‍ വാങ്ങാം എന്നതും പ്രത്യേകതയാണ്. വിഷു ദിവസവും നിരവധി ആളുകളാണ് പ്രദര്‍ശന മേളയിലേക്ക് ഒഴുകിയെത്തിയത്.

പൂരത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ വലിയ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നതെന്നും, എല്ലാ ഒരുക്കങ്ങളും കൃത്യമായി ക്രമീകരിച്ചു കഴിഞ്ഞെന്നും സംഘടകര്‍ പറയുന്നു. അതേസമയം 50 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 10 മണി മുതല്‍ രാത്രി 9 മണിവരെയാണ് പ്രദര്‍ശന സമയം. അവധിക്കാലമായതിനാല്‍ തന്നെ പ്രദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് ആനന്ദം പകരാനായി സൂപ്പര്‍ റിയാലിറ്റി 5ഡി തിയേറ്റര്‍ അടക്കമുണ്ട്. ഈ മാസം 26നാണ് വിശ്വ പ്രസിദ്ധമായ തൃശൂർ പൂരം അരങ്ങേറുക.


Kairali News 1 hour ago
Home Flash News