പാലായിൽ അടക്കം ഇടത് തരംഗം! തുടർഭരണം ഉറപ്പെന്ന് വി.എൻ വാസവൻ
പാലായിൽ അടക്കം ജില്ലയിൽ ഇടതുമുന്നണിക്ക് വിജയമുണ്ടാകും എന്നും തുടർ ഭരണം ഉറപ്പാണെന്നും മന്ത്രി വി എൻ വാസവൻ . ബിജെപി കടുത്തുരുത്തിയിലടക്കം ചില സ്ഥലത്ത് യുഡിഎഫുമായി ഡീൽ നടത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇത്തവണ സീറ്റ് അവർ ബിഡിജെഎസ്സിന് നൽകിയത് എന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ പല സ്ഥലത്തും ബിജെപിക്ക് ബൂത്ത് ഉണ്ടായിരുന്നില്ല. യുഡിഎഫിനൊപ്പം യോജിച്ചിരിക്കുകയാണ് ആ സ്ഥലങ്ങളിൽ അവർ. കഴിഞ്ഞ തവണയും യുഡിഎഫിനു ബിജെപിയുമായി കടുത്തുരുത്തിയിൽ ഡീൽ ഉണ്ടായിരുന്നു. ഇത്തവണ കേരളത്തിൽ കൂടിയത് പോളിംഗ് ശതമാനം മാത്രമാണെന്നും വോട്ട് ചെയ്ത ആളുകളുടെ എണ്ണം കുറവാണെന്നും മന്ത്രി വി എൻ വാസവൻ. ജില്ലയിലെ മണ്ഡലങ്ങളിൽ വോട്ടിംഗ് ശതമാനം കൂടിയെങ്കിലും കഴിഞ്ഞ തവണ പോൾ ചെയ്ത അത്ര വോട്ടുകൾ ഉണ്ടായിട്ടില്ല. വൈക്കത്ത് മാത്രമാണ് സമാനമായ പോളിങ് ഉണ്ടായിട്ടുള്ളത്.
സഭ അധ്യക്ഷന്മാരെ അധിക്ഷേപിക്കുന്ന പി.സി ജോർജിൻ്റെ നടപടി അപലപനീയവും പ്രതിഷേധാർഹവും ആണെന്ന് അദ്ദേഹം വ്യക്തമാക്കി. അഭിപ്രായം പറയാനുള്ള അവകാശം ജനാധിപത്യ രീതിയിലുണ്ട്. ദീപികയുടെ എഡിറ്റോറിയൽ എന്താണ് പ്രശ്നം. ദീപിക എഴുതിയ എഡിറ്റോറിയൽ വസ്തുതാപരമായ കാര്യമാണ്.