... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
അമിത് ഷാ പറഞ്ഞിട്ടും എന്തിനാണ് കുരയ്ക്കുന്നത്, ഷാേൺ സത്യമേ പറയൂ‌': പി സി ജോർജ്

ചില മെത്രാൻമാർ ഊളത്തരം കാണിക്കുന്നു; അമിത് ഷാ പറഞ്ഞിട്ടും എന്തിനാണ് കുരയ്ക്കുന്നത്, ഷാേൺ സത്യമേ പറയൂ‌': പി സി ജോർജ്

'മെത്രാൻമാർ ഊളത്തരം കാണിക്കുന്നു, എന്തിനാണ് ഇവർ കുരയ്ക്കുന്നത്, ഷാേൺ സത്യമേ പറയൂ‌': അധിക്ഷേപ പരാമർശവുമായി P C ജോർജ്-PC george lashe‌ ‌out at catholic church leadership, following his son shone george's criticism

കോട്ടയം: കത്തോലിക്കസഭാ നേതൃത്വത്തിനെതിരായ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന്റെ വിമർശനത്തിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മുതിർന്ന നേതാവ് പി സി ജോർജ്. മെത്രാൻമാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഒരു ബഹുമാനവും കാണിക്കില്ലെന്നും പി സി ജോർജ് പറഞ്ഞു.

ഷോൺ ജോർജ് സത്യമേ പറയുള്ളൂവെന്നും എഫ്സിആർഎ ബില്ലിനെ എതിർക്കുന്നവർക്ക് വീട്ടിൽ പോകാമെന്നും പി സി ജോർ‌ജ് പറഞ്ഞു. 'ഷോൺ എന്റെ മകനാണ്. അവൻ സത്യമേ പറയൂ. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. ഊളത്തരമാണ് കാണിച്ചത്. മര്യാദയാണോയിത്?. അത് പറയാൻ അയാൾക്കെന്താണ് അവകാശം. പൂഞ്ഞാറിൽ നിൽക്കുന്ന സ്ഥാനാർത്ഥികളിൽ സഭയ്ക്ക് എന്തെങ്കിലും ​ഗുണം ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാനാണ്. എന്ത് കിട്ടിയിട്ടാണ് നാണംകെട്ടവർ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നതെന്നും' പി സി ജോർജ് ചോദിച്ചു.

എഫ്സിആർഎ ബില്ല് വരും. എതിർക്കുന്നവർക്ക് വീട്ടിൽ പോകാം. വിദേശത്ത് നിന്ന് പണം വാങ്ങുന്നതിന് കണക്ക് നൽകിയാൽ എന്താണ് പ്രശ്നം. കത്തോലിക്കസഭയാണെന്നും ക്രിസ്ത്യാനിയാണെന്നും വിചാരിച്ചാണ് 'ഒരു പ്രശ്നവുമില്ല, നിങ്ങൾ ഏത് കണക്ക് തന്നാലും അപ്രൂവ് ചെയ്തേക്കാക്കാമെന്ന്' അമിത് ഷാ സഭയോട് പറഞ്ഞത്. എന്നിട്ടും എന്തിനാണ് ഇവർ കുരയ്ക്കുന്നത്. ഓരോ മെത്രാന്മാരും അവരുടെ രാഷ്ട്രീയമാണ് പറയുന്നത്. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും പി സി ജോർജ് പറഞ്ഞു.

Source : News18Kerala

1 hour ago

Home Flash News