... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
രൺബീർ സംസ്കാരസമ്പന്നനായ പയ്യനാണ്, രാമനെ അയാൾ ഗംഭീരമാക്കും: രൺബീറിനെ പ്രശംസിച്ച് 'പഴയ ശ്രീരാമൻ'

രൺബീർ സംസ്കാരസമ്പന്നനായ പയ്യനാണ്, രാമനെ അയാൾ ഗംഭീരമാക്കും: രൺബീറിനെ പ്രശംസിച്ച് 'പഴയ ശ്രീരാമൻ'

നിതേഷ് തിവാരിയുടെ രാമായണത്തിൽ ശ്രീരാമനാകുന്ന രൺബീർ കപൂറിനെ പ്രശംസിച്ച് അരുൺ ഗോവിൽ. രൺബീർ സംസ്കാരസമ്പന്നനായ നടനാണെന്നും വേഷം മികച്ചതാക്കുമെന്നും അദ്ദേഹം പറഞ്ഞു

ഏകദേശം 4000 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങുന്ന ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ'ത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ചിത്രത്തിൽ രാമനായി എത്തുന്നത് ബോളിവുഡ് താരം രൺബീർ കപൂർ ആണ്. രൺബീറിന്റെ രാമൻ അവതാറിനെ കുറിച്ച് നടൻ അരുൺ ഗോവിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രാമായണം എന്ന വിഖ്യാത ടെലിവിഷൻ പരമ്പരയിൽ ശ്രീരാമനായി വേഷമിട്ടത് അരുൺ ഗോവിൽ ആയിരുന്നു. രൺബീറിലെ നടനിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും രൺബീർ വളരെ സംസ്കാരസമ്പന്നനായ ഒരു യുവാവാണെന്നും ഈ വേഷം മികച്ച രീതിയിൽ അവതരിപ്പിക്കാൻ രൺബീർ തന്റെ പരമാവധി ശ്രമിക്കുമെന്നുമാണ് അരുൺ ഗോവിൽ പറഞ്ഞത്.

'രാമായണം പാർട്ട് 1'-ന്റെ പ്രമോഷണൽ പോസ്റ്ററുകൾ പുറത്തിറങ്ങിയത് മുതൽ രൺബീർ കപൂറിനെ ശ്രീരാമനായി കാണാൻ ആരാധകർ വലിയ ആവേശത്തിലാണ്. ഇന്ത്യൻ പുരാണങ്ങളിലെ ഏറ്റവും ആദരണീയനായ ഒരു വ്യക്തിത്വത്തെ രൺബീർ എങ്ങനെ സ്ക്രീനിൽ എത്തിക്കുമെന്ന് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Source : IE Malayalam

1 hour ago

Home Flash News