Kerala Election 2026: യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണ പൊടി എറിഞ്ഞു; സിപിഎം പ്രവർത്തകർക്കെതിരെ പരാതി
കണ്ണൂർ: പേരാവൂർ നിയോജകമണ്ഡലത്തിലെ 85ാം നമ്പര്‍ ബൂത്തായ മുഴക്കുന്ന് ഗവ. യുപി സ്കൂളില്‍ യുഡിഎഫ് ബൂത്ത് ഏജന്റിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സണ്ണി ജോസഫിന്റെ ബൂത്ത് ഏജന്റായ സജിത മോഹനന്റെ ശരീരത്തിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ നായ്ക്കുരണ പൊടി വിതറിയാണ് അക്രമിച്ചത്.
വോട്ടെടുപ്പ് നടപടികളെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.