'പശ്ചിമേഷ്യയിലെ സാഹചര്യം ആശങ്കാജനകം' ഇറാൻ യുദ്ധം ഇന്ത്യയെ ബാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ
പശ്ചിമേഷ്യയിലെ സാഹചര്യം ഉത്കണ്ഠാകുലവും ആശങ്കാജനകവുമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, നിലവിലുള്ള യുദ്ധം ഇന്ത്യക്ക് സാമ്പത്തികവും മാനുഷികവും ദേശീയ സുരക്ഷാപരവുമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് വ്യക്തമാക്കി
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അതീവ ഗുരുതരമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഗോള ഊർജ വിതരണത്തിലും ഗൾഫിലെ ഇന്ത്യൻ പൗരന്മാരിലും ഇത് ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് ലോക്സഭയിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യം ഉത്കണ്ഠാകുലവും ആശങ്കാജനകവുമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, നിലവിലുള്ള യുദ്ധം ഇന്ത്യക്ക് സാമ്പത്തികവും മാനുഷികവും ദേശീയ സുരക്ഷാപരവുമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് വ്യക്തമാക്കി.
ഊർജ വിതരണം, വ്യാപാര പാതകൾ, അവിടെ താമസിക്കുന്ന വലിയൊരു വിഭാഗം പ്രവാസി ഇന്ത്യക്കാർ എന്നിവ പരിഗണിക്കുമ്പോൾ ഈ മേഖല ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമാണ്.
"പശ്ചിമേഷ്യയിലെ സാഹചര്യം ഇപ്പോൾ ആശങ്കാജനകമാണ്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെയും വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുന്നു. മൂന്നാഴ്ചയിലേറെയായി തുടരുന്ന ഈ സംഘർഷം എത്രയും വേഗം പരിഹരിക്കണമെന്ന് ലോകം ആഗ്രഹിക്കുന്നു," ലോക്സഭയില്‍ പ്രധാനമന്ത്രി പറഞ്ഞു.