... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#ആകാശം തെളിയുന്നതും കാത്ത് 550 വിദ്യാർഥികൾ: പരീക്ഷ ബോർഡിന്റെ നിർണായക നീക്കം; മൂല്യനിർണയത്തിൽ പുതിയ ഫോർമുല? ആശങ്ക

ആകാശം തെളിയുന്നതും കാത്ത് 550 വിദ്യാർഥികൾ: പരീക്ഷ ബോർഡിന്റെ നിർണായക നീക്കം; മൂല്യനിർണയത്തിൽ പുതിയ ഫോർമുല? ആശങ്ക

ദുബായ് ∙ ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന അസാധാരണ സാഹചര്യവും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് യുഎഇയിലെ കേരളാ ബോർഡ് എസ്എസ്എൽസി പരീക്ഷകൾ മാറ്റിവച്ചു. ഈ മാസം 30 വരെയുള്ള പരീക്ഷകളാണ് താല്ക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. കേരളാ ബോർഡ് യുഎഇ ചാപ്റ്റർ കോ ഓർഡിനേറ്റർ നിതിൻ സുരേഷിന്റെ റിപ്പോർട്ടും തുടർന്ന് ചേർന്ന ഉന്നതതല യോഗവുമാണ് പരീക്ഷകൾ നീട്ടാൻ തീരുമാനിച്ചത്.

യുഎഇയിൽ മാർച്ച് 6 മുതൽ ഏപ്രിൽ 6 വരെ സ്പ്രിങ്(വസന്തകാലം) ബ്രേക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കുട്ടികളെ സ്‌കൂളിലെത്തിക്കുന്നത് പ്രായോഗികമല്ലെന്ന് അധികൃതർ വിലയിരുത്തി. മേഖലയിലെ സംഘർഷാവസ്ഥയും മിസൈൽ ഭീഷണികളെത്തുടർന്നുള്ള പ്രതിരോധ നടപടികളും കണക്കിലെടുത്താണ് പരീക്ഷാ ഭവൻ സെക്രട്ടറിയുടെ ഈ ഉത്തരവ്. മേഖലയിലെ സംഘർഷ സാഹചര്യം ഒഴിവായി, അനുകൂലമായി വരികയാണെങ്കിൽ പരീക്ഷകൾ പിന്നീട് നടക്കും. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും.

Source : Manorama News

1 hour ago

Home Flash News