... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#‘വിമാന ടിക്കറ്റ് നിരക്ക് വണ്ണത്തിനുസരിച്ചോ?’; എറിക്കയുടെ പ്രതിഷേധത്തിൽ എയർലൈൻസിനെതിരെ രൂക്ഷ പരിഹാസം

‘വിമാന ടിക്കറ്റ് നിരക്ക് വണ്ണത്തിനുസരിച്ചോ?’; എറിക്കയുടെ പ്രതിഷേധത്തിൽ എയർലൈൻസിനെതിരെ രൂക്ഷ പരിഹാസം

ലാസ് വേഗസ് ∙ ലാസ് വേഗസിലേക്കുള്ള യാത്രയ്ക്കെത്തിയ അമിതവണ്ണമുള്ള സ്ത്രീയോട് അധിക സീറ്റിന് പണം നൽകാൻ സൗത്ത് വെസ്റ്റ് എയർലൈൻസ് നിർബന്ധിച്ചതായി പരാതി. നെബ്രാസ്ക സ്വദേശിനി എറിക്കയാണ് സൗത്ത് വെസ്റ്റ് എയർലൈൻസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

‘നിങ്ങൾക്ക് അധിക സീറ്റ് വേണമോ?’ എന്നാണ് ഗേറ്റ് ഏജന്റ് ചോദിച്ചതെന്ന് എറിക്ക വിഡിയോയിൽ പറയുന്നു. തനിക്ക് അധിക സീറ്റ് ആവശ്യമില്ലെന്ന് പറഞ്ഞിട്ടും മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായാണെന്ന നിലപാടാണ് ഏജന്റ് സ്വീകരിച്ചതെന്ന് എറിക്ക പറയുന്നു. താൻ അമിതവണ്ണമുള്ളവളായിരുന്നാലും (പ്ലസ് സൈസ്) ഒരു സീറ്റിൽ സുഖമായി ഇരിക്കാൻ കഴിയുമെന്നാണ് എറിക്കയുടെ വാദം.

സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ എയർലൈൻ കമ്പനിക്കെതിരെ വിമർശനം ശക്തമായി. ഉപഭോക്താക്കളോട് വിവേചനം കാണിക്കുകയാണെന്നും കൂടുതൽ പണം സമ്പാദിക്കാനാണ് ഇത്തരം നയങ്ങളെന്നും പലരും ആരോപിച്ചു. അതേസമയം, പ്ലസ് സൈസ് യാത്രക്കാർക്കായി സൗത്ത് വെസ്റ്റ് എയർലൈൻസ് പ്രത്യേക നയം നടപ്പിലാക്കിയിട്ടുണ്ട്. രണ്ട് സീറ്റുകൾ ആവശ്യമാണെന്ന് നിർണ്ണയിക്കപ്പെട്ടാൽ യാത്രക്കാർ മുൻകൂട്ടി അധിക സീറ്റ് ബുക്ക് ചെയ്യണമെന്നാണ് നിബന്ധന. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ നയമെന്ന് കമ്പനി പറയുന്നു.

സംഭവത്തിൽ പ്രതികരിച്ചതിന് പിന്നാലെ തനിക്ക് പൂർണ്ണമായി റീഫണ്ട് ലഭിച്ചതായും ഇത്തരം സമീപനം അംഗീകരിക്കാനാവില്ലെന്നും കമ്പനി കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും എറിക്ക പറഞ്ഞു. അമിതവണ്ണമുള്ളവരിൽ നിന്ന് കൂടുതൽ പണവും വണ്ണം കുറഞ്ഞവരിൽ നിന്ന് കുറഞ്ഞ പണവും ഈടാക്കി ടിക്കറ്റ് നൽകുമോയെന്ന പരിഹാസവും എയർലൈൻസിനെതിരെ ഉയർന്നിട്ടുണ്ട്.

Source : Manorama News

2 hours ago

Home Flash News