5 വർഷത്തിനു ശേഷം സൗദിയ എയർലൈൻസ് കോഴിക്കോട് വിമാനത്താവളത്തിലേക്കു തിരിച്ചെത്തുന്നു
കരിപ്പൂർ(മലപ്പുറം) ∙ വിമാനാപകടത്തെ തുടർന്ന് കരിപ്പൂർ വിട്ട സൗദിയ എയർലൈൻസ് 5 വർഷത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തിലേക്കു തിരിച്ചെത്തുന്നു. ഫെബ്രുവരി ഒന്നിന് കോഴിക്കോട്–റിയാദ് സർവീസ് ആരംഭിക്കും. ടിക്കറ്റ് ബുക്കിങ് ഇന്നലെ തുടങ്ങി. ആഴ്ചയിൽ 4 സർവീസുകളാണു പ്രഖ്യാപിച്ചത്. ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണു സർവീസ്. മാർച്ചിൽ കോഴിക്കോട്–ജിദ്ദ സർവീസ് ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.