'ഇത് പുണ്യഗംഗയാണ്'; സാന്താ തൊപ്പി അണിഞ്ഞെത്തിയ വിനോദ സഞ്ചാരികളെ തടഞ്ഞ് നാട്ടുകാര്‍
വാരണാസിയിലെ ദശാശ്വമേധ ഘട്ടിൽ ക്രിസ്മസ് ദിനത്തിൽ സാന്താ തൊപ്പിയും നീന്തൽ വസ്ത്രവും ധരിച്ചെത്തിയ ജാപ്പനീസ് വിനോദ സഞ്ചാരികളെ അപമാനിച്ച് നാട്ടുകാര്‍. ഗംഗാ നദി പോലെയുള്ള പവിത്രമായ സ്ഥലത്ത് വിനോദസഞ്ചാരികൾ ധരിച്ച വസ്ത്രങ്ങൾ അനാദരവാണെന്ന് ആരോപിച്ചാണ് നാട്ടുകാർ തടസം സൃഷ്ടിച്ചത്.