ഗ്രീന്‍ഫീല്‍ഡിനെ തീപിടിപ്പിച്ച് ഷെഫാലി; പേസും സ്പിന്നുമായി രേണുകയും ദീപ്തിയും
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മയുടെ തീപ്പൊരി ബാറ്റിങ്. ഒപ്പം രേണുക സിങിന്റെ കിടിലന്‍ പേസും. ദീപ്തി ശര്‍മയുടെ കറങ്ങും സ്പിന്നും. ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ ശ്രീലങ്കന്‍ വനിതകളെ തകര്‍ത്ത് തുടരെ മൂന്ന് ജയങ്ങളുമായി ടി20 പരമ്പര ഉറപ്പിക്കുകയും ചെയ്തു.