ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ആശങ്കാജനകമെന്ന് ഇന്ത്യ
Bangladesh Violence Updates:ന്യൂഡൽഹി: ബംഗ്ലാദേശിൽ അടുത്തിടെ ഹിന്ദു യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമങ്ങൾ അതീവ ഗൗരവകരമായ വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.