കനാലിന് താഴെ ഭീമൻ ഗർത്തം: കുഴിയിലേക്ക് വീണ് ബോട്ടുകൾ, ഷ്രോപ്ഷയറിൽ അടിയന്തരാവസ്ഥ
ഷ്രോപ്ഷയർ∙ യുകെയിലെ ഷ്രോപ്ഷയറിൽ കനാലിന് താഴെ ഭീമൻ ഗർത്തം രൂപപ്പെട്ടതിനെത്തുടർന്ന് വൻ അപകടം. വിറ്റ്‌ചർച്ചിലെ കെമിസ്ട്രി ഏരിയയിലുള്ള കനാലിലാണ് ഏകദേശം 50 മീറ്റർ നീളവും വീതിയുമുള്ള കൂറ്റൻ ഗർത്തം (Sinkhole) രൂപപ്പെട്ടത്. അപകടത്തെത്തുടർന്ന് കനാലിലെ വെള്ളം മിനിറ്റുകൾക്കുള്ളിൽ ഒഴുകിപ്പോയതോടെ മൂന്ന് ബോട്ടുകൾ കനാലിന്റെ തറയിൽ കുടുങ്ങുകയും രണ്ടെണ്ണം ഗർത്തത്തിലേക്ക് വീഴുകയും ചെയ്തു.