ന്യൂയോര്‍ക്കില്‍ കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് മംദാനി; ഉടനെ നഗരത്തിലെത്തുമെന്ന് നെതന്യാഹു
ഉടന്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ന്യൂയോര്‍ക്ക് നഗരത്തിലെത്തിയാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്ന നിയുക്ത സോഹറാൻ മംദാനിയുടെ വെല്ലുവിളിക്കിടെയാണ് നെതന്യാഹുവിന്‍റെ വാക്കുകള്‍. മംദാനിയുടെ സത്യപ്രതിഞ്ജ നടക്കുന്ന ജനുവരി ഒന്നിന് ന്യൂയോര്‍ക്കിലെത്താന്‍ ക്ഷണിച്ച ബ്രൂക്ക്ലിൻ കൗൺസിലർ ഇന്ന വെർനിക്കോവിനുള്ള മറുപടി കത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.