ചൈനയ്ക്ക് കനത്ത അടി; തായ്‍വാനുമായി ഒരുലക്ഷം കോടിയുടെ ആയുധ ഡീൽ ഉറപ്പിച്ച് യുഎസ്, വ്യാപാരക്കരാർ പൊളിഞ്ഞേക്കും
ചൈനയിൽ നിന്ന് കടുത്ത ആക്രമണ ഭീഷണി നേരിടുന്ന തായ്‍വാന് 11.15 ബില്യൻ ഡോളറിന്റെ (ഏകദേശം ഒരുലക്ഷം കോടി രൂപ) ആയുധങ്ങൾ നൽകാൻ തീരുമാനിച്ച് യുഎസ്. സൈനികശേഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാനായി 40 ബില്യൻ ഡോളറിന്റെ (ഏകദേശം മൂന്നരലക്ഷം കോടി രൂപ) പ്രതിരോധ ഉപബജറ്റ് തായ്‍വാൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമാണ് ഈ ഡീൽ.