കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ട്രംപ്; പലസ്തീൻ പാസ്പോർട്ടുകൾക്കും നിയന്ത്രണം
വാഷിങ്ടൻ ∙ ദേശീയ സുരക്ഷ മുൻനിർത്തി അമേരിക്കൻ പ്രസിഡന്റ് ഡേണൾഡ് ട്രംപ് കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ചൊവ്വാഴ്ച ഒപ്പുവച്ച പുതിയ ഉത്തരവ് പ്രകാരം അഞ്ച് രാജ്യങ്ങളെക്കൂടി പൂർണ്ണമായ യാത്രാവിലക്കിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം വർധിച്ചു.