ഗാസയിൽ ചികിത്സാ കേന്ദ്രം തുറന്ന് യുഎഇ
അബുദാബി ∙ അടിയന്തര വൈദ്യസഹായം നൽകുന്നതിന് യുഎഇ ഗാസയിലെ ഖാൻ യൂനിസിൽ മെഡിക്കൽ സെന്റർ തുറന്നു. സംഘർഷ മേഖലകളിൽ അടിയന്തര ചികിത്സ ലഭിക്കാതെ പ്രയാസപ്പെടുന്നവർക്ക് ആശ്വാസം പകരുന്നതാണ് പുതിയ നടപടി. അത്യാഹിത, പ്രാഥമിക ചികിത്സയ്ക്ക്എല്ലാ സൗകര്യങ്ങളും കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിലാകും കേന്ദ്രം പ്രവർത്തിക്കുക.