ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളുടെ ആസ്ഥാനമാണ് ഭാരതം; മോദി യുഎസിന്റെ വലിയ സുഹൃത്ത്; അപ്രതീക്ഷിത സന്ദേശവുമായി ട്രംപ്
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിന്റെ വലിയ സുഹൃത്തെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാരതത്തിലെ യുഎസ് എംബസി അപ്രതീക്ഷിതമായാണ് ട്രംപിന്റെ ഈ സന്ദേശം പുറത്തുവിട്ടത്. ഇന്‍ഡോ- പസഫിക് മേഖലയിലെ ഭാരതവുമായുള്ള പങ്കാളിത്തം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു സന്ദേശം. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളുടെ ആസ്ഥാനമാണ് ഭാരതം. ഇന്‍ഡോ-പസഫിക് മേഖലയില്‍ ഭാരതം അത്ഭുതകരമായ രാജ്യവും യുഎസിന്റ പ്രധാന പങ്കാളിയുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിന്റെ മഹത്തായ സുഹൃത്താണെന്നും ട്രംപ് പറയുന്ന കുറിപ്പ് ചൊവ്വാഴ്ചയാണ് എംബസി ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത്.