യുദ്ധം നിർത്താൻ റഷ്യയും യുക്രെയ്നും; പ്രതിരോധ ഓഹരികളിൽ കൂട്ടക്കുരുതി, യുഎസിൽ തൊഴിലില്ലായ്മ രൂക്ഷമായി, സ്വർണവും എണ്ണയും മേലോട്ട്
മനസ്സില്ലാ മനസ്സോടെയാണെങ്കിലും റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടിയിലേക്ക് കടക്കാൻ തീരുമാനിച്ച് യുക്രെയ്ൻ. നാറ്റോ അംഗത്വം വേണമെന്ന മോഹം ഉപേക്ഷിക്കാമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമാധാന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നതോടെ യൂറോപ്പിൽ പ്രതിരോധ കമ്പനികളുടെ ഓഹരികളിൽ ഇന്നലെ നടന്നത് ‘കൂട്ടക്കുരുതി’.