ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരും സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരും ചേര്‍ന്നാല്‍ 3.43 കോടി വരും. രണ്ടും ഏകദേശം 1.71 കോടി വീതമാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് സുപ്രധാന പങ്ക് വഹിക്കുന്നവര്‍ കൂടിയാണ് പ്രവാസികള്‍. ഇവര്‍ അയക്കുന്ന പണം രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിന് നിര്‍ണായകമാണ്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 135 ബില്യണ്‍ ഡോളറാണ് വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ച പണം. 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്ക് വന്ന പണത്തേക്കാള്‍ 14 ശതമാനം കൂടുതലാണിത് എന്ന് ആര്‍ബിഐ ഡാറ്റ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാസികളായ ഇന്ത്യക്കാരില്‍ പകുതിയും ജീവിക്കുന്നത് പത്ത് രാജ്യങ്ങളിലാണ്.