കഴിഞ്ഞ ദിവസം രാത്രി ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൂടി മരിച്ചു. സ്‌കൂളിലും ടെന്റുകളിലും വീട്ടിലും ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടത്തി. അതിനിടെ, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരെ ഇസ്രയേലില്‍ പ്രതിഷേധം ശക്തമായി.
ഗാസ സിറ്റിയില്‍ അഭയാര്‍ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന അല്‍ ഫാറാബി സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. അതിനിടെ, ഗാസയിലെ മറ്റൊരു വന്‍ പാര്‍പ്പിട കെട്ടിടം കൂടി ഇസ്രയേല്‍ തകര്‍ത്തു. തല്‍ അല്‍ ഹവ യില്‍ യു എന്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് എതിര്‍വശത്തുള്ള 15 നില വരുന്ന സൗസി ടവര്‍ ആണ് തകര്‍ത്തത്.