ന്യൂഡൽഹി∙ യുഎസുമായി ഇന്ത്യ കൂടുതൽ ചർച്ചകൾ നടത്തുകയാണെന്നും നിലവിലെ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അറിയിച്ചു. ട്രംപും മോദിയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു. 80-ാമത് യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ഈ മാസം ന്യൂയോർക്കിലേക്ക് പോകാനിരിക്കെയാണ് എസ്.ജയശങ്കർ യുഎസുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വ്യക്തത വരുത്തിയത്. മഞ്ഞുരുക്കത്തിനുള്ള സാധ്യത വർധിച്ചതോടെ മോദിയും ട്രംപും തമ്മിൽ ഫോണിലൂടെ സംസാരിക്കുമെന്നും സൂചനയുണ്ട്. ഇതോടെ യുഎൻ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇന്ത്യൻ സംഘത്തെ നയിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. Also Read ഇന്ത്യ എണ്ണ വാങ്ങുന്നു; ആ പണം കൊ
മോദിയുടെ ‘യുഎൻ ഭീഷണി’ ഏറ്റു? ഫോൺ സംഭാഷണത്തിന് ട്രംപ്? അപ്പോഴും ഇന്ത്യയ്ക്കു മുന്നിൽ ആ തലവേദന
Source : Smacy News
1 day ago