5ജിയേക്കാള്‍ പത്തുമടങ്ങ് വേഗമുള്ള 6ജി ചിപ്പ് എത്തുന്നു. സെക്കൻഡിൽ 100 ജിഗാബൈറ്റ് വേഗത കൈവരിക്കാൻ സാധിക്കുന്ന പ്രോട്ടോടൈപ്പ് 6ജി ചിപ്പാണ് പുറത്തെത്തിയത്. 5ജിയുടെ പരമാവധി വേഗതയേക്കാള്‍ പത്തുമടങ്ങ് വേഗത കൈവരിക്കാൻ 6ജിക്ക് സാധിക്കും ഇന്ന് ഉപഭോക്താക്കള്‍ അനുഭവിക്കുന്ന സ്പീഡിന്റെ അഞ്ഞൂറിരട്ടി വരും 6ജിയുടെ വേഗത.
പീക്കിംഗ് യൂണിവേഴ്സിറ്റി, സിറ്റി യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങ്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, സാന്താ ബാർബറ എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ് പയനിയറിംഗ് ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. ചിപ്പിന്റെ വിശദാംശങ്ങള്‍ നേച്ചര്‍ ജേണലില്‍ പ്രതിപാദിച്ചിരിക്കുന്നു.