വിപണിയിലെത്തിയ ടെസ്‍ലയ്ക്ക് പ്രതീക്ഷിച്ച ബുക്കിങ് ലഭിച്ചില്ലെന്ന് റിപ്പോർട്ടുകൾ. ആദ്യ കാർ ‘മോഡൽ വൈ’ക്ക് ഇതുവരെ 600 ബുക്കിങ്ങുകൾ മാത്രമാണ് ലഭിച്ചത്. ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ വാഹനത്തിന്റെ വിതരണം ഈ മാസം മുതൽ ആരംഭിക്കും. ഈ വർഷം ഇന്ത്യയിലേക്ക് 350 മുതൽ 500 യൂണിറ്റ് വരെ ഷാങ്ഹായ്‌യിൽ നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് കരുതുന്നത്. വർഷം 2500 യൂണിറ്റുവരെ ഇന്ത്യയിൽ വിൽക്കുമെന്നായിരുന്നു ടെസ്‌ലയുടെ പ്രതീക്ഷ. ഉയർന്ന വിലയും ട്രംപിന്റെ താരിഫ് യുദ്ധവുമാകാം ടെസ്‌ലയ്ക്ക് തിരിച്ചടി നൽകിയത് എന്നാണ് കരുതുന്നത്.
ട്രംപിന്റെ താരിഫ് യുദ്ധം തിരിച്ചടിയോ? ടെസ്‌ലയ്ക്ക് ഇന്ത്യയിൽ ലഭിച്ചത് 600 ബുക്കിങ്ങുകൾ മാത്രം
Source : Smacy News
2 days ago