മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ഏഷ്യയിലെ മികച്ച നടനുള്ള 2025-ലെ സെപ്റ്റിമിയസ് പുരസ്‌കാരത്തിനാണ് ടൊവിനോ അര്‍ഹനായത്. പുരസ്‌കാരം സ്വീകരിച്ചശേഷമുള്ള ചിത്രങ്ങളും വീഡിയോയും ടൊവിനോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
അനുരാജ് മനോഹര്‍ സംവിധാനംചെയ്ത നരിവേട്ടയിലെ പ്രകടനത്തിനാണ് ഇത്തവണ ടൊവിനോയ്ക്ക് അവാര്‍ഡ് ലഭിച്ചത്. 2023-ല്‍ ജൂഡ് ആന്തണി സംവിധാനംചെയ്ത '2018' എന്ന ചിത്രത്തിനും ടൊവിനോയെത്തേടി ഇതേ പുരസ്‌കാരമെത്തിയിരുന്നു.