ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററിക്കും സബ്സിഡി; ഇന്ത്യയ്ക്കെതിരെ പരാതി നൽകി ചൈന
ഇന്ത്യയ്ക്കെതിരെ ലോക വ്യാപാര സംഘടനയിൽ പരാതി നൽകി ചൈന. ഇലക്ട്രിക് വാഹനങ്ങൾക്കും ബാറ്ററിക്കും സബ്സിഡി നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ചൈന നൽകിയിട്ടുള്ള പരാതിയുടെ വിശദാംശങ്ങൾ പരിശോധിക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പ്രതികരിച്ചു.