പണിമുടക്കി യുട്യൂബ്; ബാധിച്ചത് ഈ രാജ്യങ്ങളിലെ യൂസർമാരെ
യൂട്യൂബ് പണിമുടക്കിയതായി ലോകത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾ. പ്രധാനമായും യു എസ്, കാനഡ, ഓസ്ട്രേലിയ, യു കെ എന്നീ രാജ്യങ്ങളിലെ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്കാണ് യുട്യൂബ് ഉപയോഗം കുറച്ച് സമയത്തേക്ക് മുടങ്ങിയത്.
ഇക്കാര്യം ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. യുട്യൂബും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
വീഡിയോകള്‍ കാണുന്നതില്‍ ഉപയോക്താക്കള്‍ക്ക് പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും ഈ പ്രശ്നം അന്വേഷിക്കുന്നുണ്ടെന്നും ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് സ്റ്റാറ്റസ് പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. എന്താണ് പ്രശ്നത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.