South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ശബരിമല തീർത്ഥാടകർക്ക് കൈത്താങ്ങായി 'ശബരി പോർട്ടലും' വാട്സാപ് ചാറ്റ്ബോട്ടും

ശബരിമല തീർത്ഥാടകർക്ക് കൈത്താങ്ങായി 'ശബരി പോർട്ടലും' വാട്സാപ് ചാറ്റ്ബോട്ടും

ശബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ആവശ്യമായ മുഴുവൻ സേവനങ്ങളും വിവരങ്ങളും പരാതിപരിഹാര സംവിധാനങ്ങളും ഇനി ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇതിനായി 'ശബരി പോർട്ടലും' വാട്സാപ് അധിഷ്ഠിത 'ശബരി ചാറ്റ്ബോട്ടും' സജ്ജമാക്കി.
http://www.sabariportaldcpta.in
എന്ന വെബ്‌സൈറ്റിലൂടെ തീർത്ഥാടകർക്ക് ഈ പോർട്ടലിന്റെ സേവനം പ്രയോജനപ്പെടുത്താം.
ശബരിമല ചരിത്രത്തിലാദ്യമായാണ് എല്ലാവിധ തീർത്ഥാടന സേവനങ്ങളും കോർത്തിണക്കി ഏകീകൃത പോർട്ടൽ തയാറാക്കുന്നത്. പത്തനംതിട്ട കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് അജിത് ശ്രീനിവാസ്, ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ റവന്യൂ ഇൻസ്‌പെക്ടർ ബി യഗേഷ് എന്നിവർ ചേർന്നാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.
ശബരി പോർട്ടലിലെ പ്രധാന സേവനങ്ങൾ
പൂജാ സമയവും വെർച്വൽ ക്യൂവും: സന്നിധാനത്തിലെ പൂജാ സമയങ്ങളും വെർച്വൽ ക്യൂ ബുക്കിംഗിനുള്ള നേരിട്ടുള്ള ലിങ്കുകളും ലഭ്യമാണ്.

ശബരി മാപ്പ് : പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കുടിവെള്ള കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, ആശുപത്രികൾ, പോലീസ് സേവനങ്ങൾ, പാർക്കിംഗ് കേന്ദ്രങ്ങൾ എന്നിവയുടെ കൃത്യമായ ലൊക്കേഷൻ ഭൂപടത്തിലൂടെ കണ്ടെത്താം.
ഗതാഗത വിവരങ്ങൾ: ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെ ട്രെയിൻ സമയവിവരങ്ങളും, പമ്പയിൽ നിന്നുള്ള ദീർഘദൂര ബസ് സർവീസുകൾ, നിലയ്ക്കൽ - പമ്പ ചെയിൻ സർവീസുകൾ എന്നിവയുടെ വിവരങ്ങളും അറിയാം.
ചെക്ക് മൈ ബിൽ: ശബരിമലയിലെ സാധനങ്ങളുടെയും ഭക്ഷണത്തിന്റെയും ഔദ്യോഗിക വില പരിശോധിക്കാനും അധിക തുക ഈടാക്കിയാൽ പോർട്ടൽ വഴി പരാതി നൽകാനും സാധിക്കും.
ലോസ്റ്റ് ആൻഡ് ഫൗണ്ട് : കൂട്ടംതെറ്റിപ്പോകുന്ന ആളുകൾ, നഷ്ടപ്പെട്ട സാധനങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉടനടി പോലീസിന് കൈമാറാനുള്ള സംവിധാനം.
കൂടാതെ, പ്രധാന വകുപ്പുകളുടെ ഹെൽപ് ലൈൻ നമ്പറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വാട്സാപ് ചാറ്റ്ബോട്ട് വഴി തീർത്ഥാടകർക്ക് ആവശ്യമായ സംശയങ്ങൾക്ക് ലളിതമായി മറുപടി ലഭിക്കുകയും ചെയ്യും.

📍 Keralam
📰 News18Kerala
🕒 18 days ago

Related News

ബംഗാൾ ഇനി 'പശ്ചിം ബംഗ'; പ്രമേയം ഡിസംബർ 9ന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി
ബംഗാൾ ഇനി 'പശ്ചിം ബംഗ'; പ്രമേയം ഡിസംബർ 9ന് നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി
'1000 വർഷത്തെ അടിമത്തം, 13 വർഷത്തിനിടെ 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി'; നരേന്ദ്ര മോദി
'1000 വർഷത്തെ അടിമത്തം, 13 വർഷത്തിനിടെ 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി'; നരേന്ദ്ര മോദി
പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കൂടിയത് 7% മാത്രം: പെട്രോളിയം മന്ത്രി
പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കൂടിയത് 7% മാത്രം: പെട്രോളിയം മന്ത്രി
⬅ Back
➕ Post Ad
To Ads ➡