Select Location
All Locations
State
Region
City / District
എംജി യൂണിവേഴ്സിറ്റിയിൽ പാറ്റ ഫ്ലെക്സിന് വിലക്ക്; കൂടുതൽ ഫ്ലെക്സുകൾ സ്ഥാപിക്കാനൊരുങ്ങി എസ്എഫ്ഐ

എംജി യൂണിവേഴ്സിറ്റിയിൽ പാറ്റ ഫ്ലെക്സിന് വിലക്ക്; കൂടുതൽ ഫ്ലെക്സുകൾ സ്ഥാപിക്കാനൊരുങ്ങി എസ്എഫ്ഐ

എംജി യൂണിവേഴ്സിറ്റിയിൽ പാറ്റയുടെ ചിത്രമുള്ള ഫ്ലെക്സുകൾക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധവുമായി എസ്എഫ്ഐ. കാമ്പസിൽ കൂടുതൽ പാറ്റ ബോർഡുകൾ സ്ഥാപിച്ച് കൊണ്ടായിരിക്കും എസ്എഫ്ഐയുടെ പ്രതിഷേധം. യൂണിവേഴ്സിറ്റിയിൽ പാറ്റയുടെ ചിത്രമുള്ള ഫ്ലെക്സിന് വിസി നിരോധനം ഏർപ്പെടുത്തിയിരുന്നു. നാഷണൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം സ്ഥാപിച്ച ഫ്ലെക്സ് ആണ് വിവാദത്തിന് വഴിവച്ചത്. മൂന്ന് മണിക്ക് കൂടുതൽ പാറ്റകളുടെ ചിത്രമുള്ള ബോർഡുകൾ സ്ഥാപിക്കും. സ്ഥാപിച്ച ബോർഡുകൾ നീക്കണമെന്നായിരുന്നു വി. സി യുടെ ഉത്തരവ്. ഇതിനെതിരെയാണ് എസ്എഫ്ഐയുടെ പ്രതിഷേധം.

എംജി യൂണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം സ്ഥാപിച്ച ഫ്ലെക്സ് ആണ് വിവാദമായത്. സർവകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയം അനുവദിക്കില്ലെന്ന് വിസി ഡി. മാവൂത്ത് പറഞ്ഞു.


Kairali News 1 hour ago
Home Flash News