Select Location
All Locations
State
Region
City / District
ഫിഫ ലോകകപ്പ് 2026: അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടം സ്ലാവ്‌കോ വിൻസിക് നിയന്ത്രിക്കും

ഫിഫ ലോകകപ്പ് 2026: അർജന്റീന-സ്പെയിൻ ഫൈനൽ പോരാട്ടം സ്ലാവ്‌കോ വിൻസിക് നിയന്ത്രിക്കും

ഫിഫ ലോകകപ്പ് 2026 ന്റെ ഫൈനൽ നിയന്ത്രിക്കുക സ്ലോവേനിയൻ റഫറി സ്ലാവ്‌കോ വിൻസിക്. സമൂഹ മാധ്യമങ്ങളിലൂടെ ഫിഫയാണ് 46-കാരനായ വിൻസിക്കിന്റെ നിയമനം പരസ്യമാക്കിയത്. വിൻസിക്കിനൊപ്പം , സഹ റഫറിമാരായി ടോമാസ് ക്ലൻസിനിക്, ആൻഡ്രസ് കോവാസിക് എന്നിവരും ഉണ്ടാകും. നാലാം ഒഫീഷ്യൽ ആയി ആദം മഖദ്മെയെയും റിസേർവ് അസിസ്റ്റന്റ് റഫറിയായി മുഹമ്മദ് അൽഖലഫൈനെയും തെരഞ്ഞെടുത്തു.

ഈ ലോകകപ്പിൽ ഇതിനു മുൻപ് മൂന്ന് മത്സരങ്ങൾ നിയന്ത്രിച്ച വിൻസിക് കഴിഞ്ഞ ലോകകപ്പിൽ ഏറെ ചർച്ച ചെയ്യപ്പെട്ട അർജന്റീന–സൗദി അറേബ്യ മത്സരവും നിയന്ത്രിച്ചിരുന്നു. അർജന്റീനയുടെ ആരാധകരെയും കളിക്കാരെയും സംബന്ധിച്ച് ഓർക്കാൻ ആഗ്രഹിക്കുന്ന ഒരു മത്സരം ആയിരുന്നില്ല അത്. തുടർച്ചയായി 36 മത്സരങ്ങൾ ജയിച്ചു വന്ന അർജന്റീന അന്ന് മെസ്സി പെനാൽറ്റിയിലൂടെ നേടിയ ഗോളിലൂടെ മുന്നിലെത്തിയിട്ടും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. അർജന്റീനയ്ക്ക് അനുകൂലമായി റഫറിമാരും ഫിഫയും തീരുമാനങ്ങൾ എടുക്കുന്നു എന്ന ആരോപണങ്ങൾ ചൂട് പിടിക്കുന്നതിനിടയിൽ ആണ് വിൻസിക്കിന്റെ നിയമനം.


Smacy News 1 hour ago
Home Flash News