Select Location
All Locations
State
Region
City / District
ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

ന്യൂദല്‍ഹി: ഭാരത – പാക് അതിര്‍ത്തിക്കടുത്ത്, 50 കിലോമീറ്റര്‍ വരെ ഉള്ളിലുള്ള മോസ്‌ക്കുകളും മസ്ജിദുകളും മദ്രസകളും ദര്‍ഗകളും പൊളിക്കുന്നതിന് എതിരായ ഹര്‍ജികള്‍ രാജസ്ഥാന്‍ ഹൈക്കോടതി തള്ളി. രാജ്യസുരക്ഷ ശക്തമാക്കാനും ബിഎസ്എഫിന്റെ അധികാരപരിധി യുക്തിസഹമാക്കാനും അവരുടെ പ്രവര്‍ത്തനാധികാരം വര്‍ദ്ധിപ്പിക്കാനും കേന്ദ്രം കൈക്കൊണ്ട നടപടിയെ ജസ്റ്റിസ് സമീര്‍ ജെയ്ന്‍ പ്രശംസിച്ചു. ഭാരതം നേരിടുന്ന വെല്ലുവിളികളെ ശക്തമായി നേരിടാന്‍ നന്നായി കണക്കുകൂട്ടിയുള്ള നടപടിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് വര്‍ഗീയ നിറം ചേര്‍ക്കാനുള്ള ശ്രമം തെറ്റാണെന്നും അതില്‍ ഒരു കഴമ്പുമില്ലെന്നും കോടതി വ്യക്തമാക്കി. ഇത് രാജ്യസുരക്ഷയുടെ പ്രശ്‌നമാണെന്നും മിക്കവയും അനധികൃത കെട്ടിടങ്ങള്‍ ആണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിര്‍ത്തിക്കടുത്താണ് ഇവ എന്നതില്‍ ജാഗ്രതയും വേണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വരുമ്പോള്‍, സ്വാഭാവിക നീതിയെന്ന പരിദേവനത്തില്‍ അര്‍ത്ഥമില്ല. അതില്‍ പിടിച്ചു വാദിക്കുന്നതിലും കഴമ്പില്ല. രാജ്യതാത്പര്യവും രാജ്യസുരക്ഷയുമാണ് പ്രധാനം. കോടതി പറഞ്ഞു. ദര്‍ഗാസമിതിയിലെ പീര്‍ മുഹമ്മദ് ഷാ ജിലാനിയും കൂട്ടരും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.


Janmabhumi 14 hours ago
Home Flash News