Select Location
All Locations
State
Region
City / District
സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

വാഷിംഗ്ടൺ: ഡോ. അനിൽ മേനോൻ അടക്കം മൂന്ന് സഞ്ചാരികളുമായി കസാഖ്സ്താനിൽനിന്ന് സോയൂസ് 2.1എ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. അനിലും സംഘവും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. അകത്തേക്ക് കയറിയത് ഇന്ത്യൻ സമയം രണ്ട് മണിക്കാണ്. പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനിൽ മേനോനും കൂടി ഭാഗമായ ദൗത്യമാണ് സോയൂസ്. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് ചൊവ്വാഴ്ച രാത്രി 8.17-ന് വിക്ഷേപിച്ച പേടകം രാത്രി 11:26 ഓടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തു. പുലർച്ചെ ഒന്നരയോടെ ബഹിരാകാശത്ത് പ്രവേശിക്കുമെന്ന് കരുതിയിരുന്നെങ്കിലും കാത്തിരിപ്പ് അൽപ്പസമയം നീണ്ടു.

പ്രേ്യാത്ര് ദുബ്രോവ്, അന്ന കികിന എന്നീ റഷ്യൻ സഞ്ചാരികളും അനിൽ മോനേനൊപ്പമുണ്ട്. ഇവർ എട്ടുമാസം ബഹിരാകാശത്തു ചെലവിടും 2027 മാർച്ചിൽ സോയൂസ് എം.എസ്.-29 പേടകത്തിൽത്തന്നെ സംഘം മടങ്ങും. കസാഖ്സ്താനിലെ സ്റ്റെപി മേഖലയിൽ ആവും തിരിച്ചിറങ്ങുക.


Janmabhumi 22 hours ago
Home Flash News