Select Location
All Locations
State
Region
City / District
പിഎംശ്രീയിൽ ലജ്ജാകരമായ കീഴടങ്ങലാണ് ഇപ്പോഴത്തെ സർക്കാർ നടത്തിയത്; പിണറായി വിജയൻ

പിഎംശ്രീയിൽ ലജ്ജാകരമായ കീഴടങ്ങലാണ് ഇപ്പോഴത്തെ സർക്കാർ നടത്തിയത്; പിണറായി വിജയൻ

പിഎംശ്രീ വിഷയത്തിൽ ലജ്ജാകരമായ കീഴടങ്ങലാണ് ഇപ്പോഴത്തെ സർക്കാർ നടത്തിയതെന്ന് പിണറായി വിജയൻ. അധികാരത്തിൽ വന്നാൽ പദ്ധതി ഒഴുക്കി കളയും എന്ന് പറഞ്ഞവർ എവിടെപ്പോയെന്ന് അദ്ദേഹം ചോദിച്ചു. വെറുതെ എന്തെങ്കിലും വിളിച്ചുപറഞ്ഞു നടന്നിട്ട് കാര്യമില്ല മുൻ സർക്കാർ ഒരു ധാരണപത്രം ഒപ്പിട്ടതുകൊണ്ടാണ് വിഷമത്തിലായത് എന്നാണ് മന്ത്രി പറയുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

2025 ഒക്ടോബറിൽ ആണ് ധാരണപത്രം ഒപ്പിട്ടിട്ടതെങ്കിൽ ഇപ്പോൾ എട്ടുമാസമാവുന്നു. ഇതുവരെ ഒരു തുടർനടപടിയും സ്വീകരിച്ചിട്ടില്ല. അതിനർത്ഥം പദ്ധതി നടപ്പാക്കിയിട്ടില്ല എന്നതാണ്. പദ്ധതി അടിയന്തരമായി നടപ്പിലാക്കണം എന്നാണ് കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തിൽ പറയുന്നത് പദ്ധതി നടപ്പിലാക്കി എങ്കിൽ അങ്ങനെയൊരു കത്തിന്റെ ആവശ്യമില്ലല്ലോ പിണറായി വിജയൻ ചോദിച്ചു.

പിഎം ശ്രീ പദ്ധതി ഇവിടെ നടപ്പിലാക്കണമെങ്കിൽ അധികാരത്തിൽ ഇരിക്കുന്ന സർക്കാർ ബോധപൂർവ്വമായ അനുകൂല നിലപാട് എടുക്കണം. എന്നാൽ മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളൂ രഹസ്യമായി പദ്ധതി നടപ്പിലാക്കാനുള്ള കരുക്കൾ നീക്കുകയാണ് സർക്കാർ. 2025 നവംബർ 12ന് ധാരണ പത്രം മരവിപ്പിച്ചുകൊണ്ട് കേന്ദ്രത്തിന് ഔദ്യോഗികമായി കത്തയച്ചു. സംസ്ഥാന സർക്കാരിന്റെ നിലപാടാണ് ആ കത്തെന്നും പിണറായി വിജയൻ പറഞ്ഞു.


Kairali News 3 hours ago
Home Flash News