ഫിറ്റ്നസില്ലാത്ത സ്കൂളിൽ പ്രവേശനോത്സവത്തിന് ആഭ്യന്തരമന്ത്രി; പ്രതിഷേധം മുന്നിൽക്കണ്ട് എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി
ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങൾ ഉള്ള സ്കൂളിൽ പ്രവേശനോത്സവ ഉദ്ഘാടനം ചെയ്യാനെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിഷേധം മുന്നിൽ കണ്ട് എസ്.എഫ്.ഐ പ്രവർത്തകർ കരുതൽ തടങ്കലിലാക്കി. ആലപ്പുഴ കാർത്തികപ്പള്ളി ഗവൺമെൻ്റ് യു.പി സ്കൂളിലാണ് സംഭവം. പ്രവേശനോത്സവത്തിന് മിഠായി വിതരണം ചെയ്യാൻ എത്തിയപ്പോഴാണ് എസ്.എഫ്.ഐ പ്രവർത്തകരെ കരുതൽ തടങ്കലിൽ ആക്കിയത് പ്രതിഷേധസാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പോലീസ്.
രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
അതേ സമയം, സ്ഥാനക്കയറ്റം മുടങ്ങിയതോടെ അധ്യയനവർഷാരംഭത്തിൽ നാഥനില്ലാതെ വലയുകയാണ് സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ. 1,228 ഗവ. ഹൈസ്‌കൂളുകളിൽ 253 ഇടത്ത് പ്രധാനാധ്യാപകരും 830 ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ 99 ഇടത്ത് പ്രിൻസിപ്പലും ഇല്ല. എൽഡിഎഫ് സർക്കാർ സ്ഥാനക്കയറ്റത്തിനുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ട് അടക്കം തയ്യാറാക്കിയെങ്കിലും യുഡിഎഫ് സർക്കാർ തുടർനടപടികളിലേക്ക് കടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം