കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ കരസ്ഥമാക്കിയ നേട്ടങ്ങൾ ഉയരങ്ങളിലേയ്ക്ക് കുതിക്കട്ടെ: പിണറായി വിജയൻ
പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ആശംസകളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. അറിവിൻ്റെ ആദ്യാക്ഷരങ്ങൾ സ്വായത്തമാക്കാൻ വിദ്യാലയങ്ങളിലേക്ക് പുതുതായി എത്തുന്ന കുഞ്ഞുങ്ങൾക്ക് ആശംസകൾ നേരുന്നുവെന്ന് പിണറായി വിജയൻ കുറിച്ചു. വിദ്യ നേടി മിടുക്കരാകുന്നതിനൊപ്പം മാനവികതയുടെ മഹത്യമുൾക്കൊള്ളുന്ന മനുഷ്യരായി വളരാനും ഓരോ വിദ്യാർത്ഥിക്കും സധിക്കട്ടെ. കളിയും ചിരിയും മായാതെ പഠനം ഏറ്റവും മനോഹരമായി മുന്നോട്ടു കൊണ്ടുപോകാൻ അവർക്കു കഴിയുന്ന അന്തരീക്ഷം നമ്മുടെ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തണമെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ കരസ്ഥമാക്കിയ നേട്ടങ്ങൾ പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കട്ടെ എന്ന് ആശംസിക്കുന്നു. ഓരോ വിദ്യാർത്ഥിക്കും ശോഭനമായ ഭാവി നേരുന്നുവെന്നും അദ്ദേഹത്തിന്റെ വാക്കുകൾ.
അതേ സമയം, ഒന്നാം ക്ലാസിലേക്ക് 1,92, 329 കുരുന്നുകളാണ് പ്രവേശനം നേടുന്നത്. സംസ്ഥാനത്തെ സ്കൂളുകളിൽ വിവിധ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇന്ന് സ്കൂൾ തുറക്കുമ്പോഴും ഈ പ്രശ്നം പരിഹരിക്കാൻ യുഡിഎഫ് സർക്കാരിന് സാധിച്ചിട്ടില്ല. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ തസ്തികകളിൽ 253 ഉം ഡിഡിഇ ഒൻപതെണ്ണവും ഡിഇഒ 11 എണ്ണവുമാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതോടെ സംസ്ഥാനത്തെ പല സ്കൂളുകളും നാഥനില്ലാ കളരിയായിരിക്കുകയാണ്.