Kerala CM Race: മുഖ്യമന്ത്രിയാര്? ഖാർഗെയുമായി ഇന്ന് വൺ-ടു-വൺ കൂടിക്കാഴ്ച; തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ ഉടനൊരു തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്നത്തെ യോഗത്തിന് ശേഷം സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിയെ എഐസിസി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുള്ളതായും സണ്ണി ജോസഫ് വ്യക്തമാക്കി.
വൈകിട്ടു് നേതാക്കളുമായി മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച നടത്തും. വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും കെസി വേണുഗോപാലിനെയും ഒറ്റയ്ക്കൊറ്റയ്ക്കായിരിക്കും കാണുക. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല എന്നാണ് വിവരം. കെപിസിസി നേതൃത്വത്തിന്റെ നിലപാട് അറിയാൻ സണ്ണി ജോസഫുമായും ഖാർഗെ സംസാരിക്കും.
കെസിക്കാണ് ഭൂരിപക്ഷ എംഎൽഎമാരുടെയും പിന്തുണ. എന്നാൽ ഘടകകക്ഷികൾ പിന്തുണയ്ക്കുന്നത് വി.ഡി സതീശനെയാണ്. സീനിയോറിറ്റി പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെടും. ഇവയെല്ലാം പരിഗണിച്ച് ഖാർഗെ സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ഹൈക്കമാൻഡ് തീരുമാനമെടുക്കും.
കെസി വേണുഗോപാലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 99 ശതമാനം സാധ്യതയുമുള്ളതെന്നാണ് കെസി പക്ഷം പറയുന്നത്. നിലപാടിൽ നിന്നും ഒട്ടും പിന്നോട്ടുപപോകില്ല എന്നാണ് ഇവർ പറയുന്നത്. 6 മാസത്തെ സമയമുണ്ടെന്നും സർക്കാർ മികച്ച ഭരണം കാഴ്ചവെക്കുന്നതോടെ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകില്ലെന്നും കെസി പക്ഷം അവകാശവാദം ഉന്നയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.