Select Location
All Locations
State
Region
City / District
അബുദാബി ശക്തി അവാർഡുകൾക്ക് സാഹിത്യകൃതികൾ ക്ഷണിച്ചു

അബുദാബി ശക്തി അവാർഡുകൾക്ക് സാഹിത്യകൃതികൾ ക്ഷണിച്ചു

അബുദാബി ശക്തി അവാർഡുകൾക്ക് പരിഗണിക്കുന്നതിന് സാഹിത്യകൃതികൾ ക്ഷണിച്ചു. 2023 ജനുവരി ഒന്നു മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് അവാർഡിനായി പരിഗണിക്കുക. വിവർത്തനങ്ങളോ അനുകരണങ്ങളോ അവാർഡിനായി പരി​ഗണിക്കില്ല. കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്കാരം, നാടോടി വിജ്ഞാനീയം ) എന്നീ സാഹിത്യ വിഭാഗത്തിൽപ്പെടുന്ന കൃതികൾക്കാണ് അവാർഡുകൾ നൽകുന്നത്. സാഹിത്യനിരൂപണ കൃതിക്ക് ശക്തി തായാട്ട് അവാർഡും ഇതരസാഹിത്യ വിഭാഗം കൃതിക്ക് (ആത്മകഥ, ജീവചരിത്രം, സ്മരണ, യാത്രാവിവരണം ) ശക്തി എരുമേലി പരമേശ്വരൻപിള്ള അവാർഡും ആയിരിക്കും നൽകുക. 25,000 രൂപയാണ് അവാർഡ് തുക. ഇതിനൊപ്പം പ്രശസ്തി പത്രവും ശിൽപവും നൽകും.

2021 മുതൽ 2025 വരെ ഈ അവാർഡുകൾ ലഭിച്ചവരുടെ കൃതികൾ പരിഗണിക്കില്ല. കൃതികളുടെ മൂന്ന് കോപ്പി വീതം കൺവീനർ, അബുദാബി ശക്തി അവാർഡ് കമ്മിറ്റി, ദേശാഭിമാനി, അരിസ്റ്റോ ജങ്ഷൻ, തിരുവനന്തപുരം– -695001 എന്ന വിലാസത്തിൽ മെയ് 15നകം കിട്ടത്തക്കവിധം അയക്കണമെന്ന് ചെയർമാൻ പി കരുണാകരനും കൺവീനർ എ കെ മൂസ മാസ്റ്ററും പറഞ്ഞു.


Kairali News 1 hour ago
Home Flash News