സംസ്ഥാനത്ത് പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചു
കേവലം വാഗ്ദാനങ്ങൾ മാത്രമല്ല അതെല്ലാം പാലിക്കുന്നതാണ് കഴിഞ്ഞ പത്ത് വർഷം ഭരിച്ച ഇടതു സർക്കാരെന്നത് ജനങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണവും ഇപ്പോൾ ജനങ്ങൾ മനസിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയ് ഐ എ എസ് ചെയർമാനായ കമ്മീഷനിൽ ശോഭ വി ആർ ആണ് സെക്രട്ടറി. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീമതി ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളാണ്. ധനകാര്യ വകുപ്പിൽ നിന്നുള്ള 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിട്ടുണ്ട്.
ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള വിശദമായ പ്രൊഫോമ കമ്മിഷൻ തയ്യാറാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനാവശ്യമായ നടപടികളിലാണ് കമ്മീഷൻ.