... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് 2 മണിക്കകം നല്‍കണം: തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് രണ്ട് മണിക്കകം നല്‍കണമെന്നും അപേക്ഷ പരിഗണിച്ച് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പോസ്റ്റല്‍ ബാലറ്റ് നല്‍കിയെന്ന് മൂന്നരയ്ക്കകം ഹൈക്കോടതിയെ അറിയിക്കണമെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി പറയുന്നു. കേരള എന്‍ജിഒ യൂണിയന്റെ ഹര്‍ജിയിലാൻ നിർദേശം.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിനായുള്ള ബാലറ്റ് ലഭിച്ചില്ലെന്ന വ്യാപക പരാതിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയരുന്നത്. പല സ്ഥലത്തും വോട്ടുചെയ്യാനുള്ള ബാലറ്റ് പേപ്പർ എത്തിയില്ല.പോസ്റ്റൽ വോട്ടിങ്ങിനുള്ള തീയതി ഇന്ന് അവസാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വലഞ്ഞത്.

എല്ലാവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കണമെന്നും പോളിംഗ് ഉദ്യോഗസ്ഥരുടെയും പോളിംഗ് ഏജന്റുമാരുടെയും വോട്ടവകാശം തടയാനാവില്ലെന്നും ഇലക്ഷന്‍ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

Source : Kairali News

1 hour ago

Home Flash News