ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ വനിതാ ടീമിൽ ഇടം നേടി കാശ്വി ഗൗതമും അനുഷ്ക ശർമ്മയും
ദക്ഷിണാഫ്രിക്കക്കെതിരായ വനിതാ ടി20 പരമ്പരയ്ക്കായുള്ള ഇന്ത്യൻ വനിതാ ടീമിൽ യുവ ഓൾറൗണ്ടർ കാശ്വി ഗൗതമിനിയെയും സ്പിന്നർ അനുഷ്ക ശർമയെയും ഉൾപ്പെടുത്തി.അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചതോടെ അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ അരങ്ങേറാനുള്ള വാതിൽ ആണ് കാശ്വിക്ക് വേണ്ടി തുറന്നിരിക്കുന്നത്.
ഇന്ത്യയ്ക്കായി ടെസ്റ്റിലും ഏകദിനത്തിലും കളിച്ചിട്ടുള്ള താരത്തിന് ടീമിലേക്കുള്ള വാതിൽ തുറന്നത് മുതിർന്ന താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കിയതാണ്. , ജി. കമാലിനി, അമൻജോത് കൗർ, വൈഷ്ണവി ശർമ്മ എന്നിവർ ടീമിൽ ഇടംനേടാതിരുന്നത് ശ്രദ്ധേയമായി. യുവ താരങ്ങൾക്ക് കൂടുതൽ അവസരം നൽകാനുള്ള മാനേജ്മെന്റിന്റെ തീരുമാനമാണ് സീനിയർ താരങ്ങൾക്ക് വിനയായത്.
വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജെയന്റ്സ് ടീമിനായി നടത്തിയ മികച്ച പ്രകടനമാണ് അനുഷ്കയെ ദേശീയ ടീമിലേക്ക് എത്തിച്ചത്. തന്റെ ആദ്യ സീസണിൽ തന്നെ 177 റൺസ് നേടിയ താരം, അതിൽ 124 റൺസ് ബൗണ്ടറികളിലൂടെ ആണ് അടിച്ചുകൂട്ടിയത്.