യൂട്യൂബിനെ വെല്ലാൻ എക്സ്; കണ്ടന്റ് ക്രിയേറ്റർമാർക്ക് വൻ തുക വാഗ്ദാനം ചെയ്ത് ഇലോൺ മസ്ക്, പക്ഷേ ഒരു നിബന്ധന!
വീഡിയോ കണ്ടന്റ് രംഗത്ത് യൂട്യൂബിന്റെ കുത്തക അവസാനിപ്പിക്കാൻ പുതിയ നീക്കവുമായി എക്സ് ഉടമ ഇലോൺ മസ്ക്. എക്സിലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് നൽകുന്ന പ്രതിഫലം യൂട്യൂബിനേക്കാൾ വർദ്ധിപ്പിക്കാൻ മസ്ക് പച്ചക്കൊടി കാട്ടി. എന്നാൽ, ഈ ആനുകൂല്യം ലഭിക്കുന്നതിന് കർശനമായ ഒരു നിബന്ധനയും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.