‘21 കോടിയും ഒരു വിഗ്ഗും വേണമെന്ന് അക്ഷയ് ഖന്ന’, നടനെതിരെ നിയമനടപടിയുമായി ‘ദൃശ്യം 3’ നിർമാതാക്കൾ
‘ദൃശ്യം മൂന്നി’ന്റെ ഹിന്ദി പതിപ്പിൽ നിന്ന് അക്ഷയ് ഖന്ന പിന്മാറിയതിന് പിന്നാലെ നടനെതിരെ നിയമനടപടിയുമായി നിര്‍മാതാവ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അക്ഷയ് ഖന്ന പിന്മാറിയത്. ഇതോടെ നടനെതിരെ നിയമനടപടിയുമായി പനോരമ സ്റ്റുഡിയോസ് നീങ്ങുന്നത്. നിർമാതാവ് കുമാർ മംഗത് പതക് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.