നൈജീരിയയിൽ തീമഴ പെയ്യിച്ച് ട്രംപ്; എന്താണ് ആഫ്രിക്കയിലെ അമേരിക്കൻ 'കണ്ണാ'യ ആഫ്രിക്കോം?
വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണം ലോകശ്രദ്ധ നേടിയിരിക്കുകയാണ്. "ശക്തവും മാരകവുമായ" ആക്രമണമാണ് ആരംഭിച്ചതെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ അവിടുത്തെ ഭരണകൂടം പരാജയപ്പെട്ടുവെന്നും, ഇതിനുള്ള മറുപടിയാണ് ഈ സൈനിക നടപടിയെന്നും ട്രംപ് വ്യക്തമാക്കുന്നു. ഒക്ടോബർ അവസാനം മുതൽ നൈജീരിയയ്ക്ക് നേരെ ട്രംപ് മുഴക്കിയിരുന്ന ഭീഷണിയാണ് ഇപ്പോൾ പ്രാവർത്തികമായിരിക്കുന്നത്.