ചൈനയെ പൂട്ടാൻ ജപ്പാൻ; 4.9 ലക്ഷം കോടി രൂപയുടെ പ്രതിരോധ ബജറ്റ്: ഇനി ലക്ഷ്യം തിരിച്ചടി, ഇന്ത്യയ്ക്ക് നേട്ടമുണ്ടോ?
മേഖലയിൽ ചൈനയുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ, ചരിത്രത്തിലാദ്യമായി അമ്പരപ്പിക്കുന്ന തുക പ്രതിരോധത്തിനായി നീക്കിവെച്ച് ജപ്പാൻ. 2026 സാമ്പത്തിക വർഷത്തേക്കായി 9 ട്രില്യൺ യെൻ (ഏകദേശം 58 ബില്യൺ ഡോളർ/ 4.9 ലക്ഷം കോടി രൂപ) വകയിരുത്തുന്ന ബജറ്റ് നിർദ്ദേശത്തിന് ജപ്പാൻ മന്ത്രിസഭ അംഗീകാരം നൽകി.