ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭത്തിനുവേണ്ടി മാത്രമാണെന്നും ആ പണം ഉപയോഗിച്ചാണ് റഷ്യ യുക്രെയ്ൻകാരെ കൊല്ലുന്നതെന്നും ട്രംപിന്റെ മുഖ്യ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. എക്സിൽ നവാരോ തൊടുത്ത ഈ പ്രസ്താവനയ്ക്ക് താഴെ വാദംപൊളിച്ചുകൊണ്ടുള്ള പുതിയ ഫീച്ചർ പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹം വെട്ടിലായി. ഉടൻ അദ്ദേഹത്തിന്റെ വിമർശനം എക്സിന്റെ ഉടമ ഇലോൺ മസ്കിനു നേരെയുമായി. ഇന്ത്യയ്ക്ക് അനുകൂലമായ പ്രോപഗാൻഡ (പ്രചാരണം) പ്രോത്സാഹിപ്പിക്കുന്നതാണ് എക്സിന്റെ ഈ ‘മാലിന്യ’ ഫീച്ചറെന്നും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുൻപ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ലെന്നും നവാരോ വീണ്ടും ട്വീറ്റ് ചെയ്തു.
ഇന്ത്യ എണ്ണ വാങ്ങുന്നു; ആ പണം കൊണ്ട് റഷ്യ യുക്രെയ്ൻകാരെ കൊല്ലുന്നെന്ന് നവാരോ; വാദം പൊളിച്ചടുക്കി എക്സ്, മസ്കിനെതിരെ ‘പ്രോപഗാൻഡ’ അമ്പ്
Source : Smacy News
1 day ago