‘കുതിച്ചുയരുന്ന ഐടി’: ഇൻഫോപാർക്കിലെ ടവറിന് 118.33 കോടി അനുവദിച്ച് മന്ത്രിസഭാ യോഗം
കേരളത്തിന്റെ ഐ ടി മേഖലയ്ക്ക് പുത്തൻ ഉണർവേകിക്കൊണ്ട് വികസന പാതയിലേക്ക് കുതിക്കുകയാണ് കൊച്ചി ഇൻഫോപാർക്ക്. അതിന്റെ ഭാഗമായി പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ പുതിയ ഐടി കെട്ടിടം നിർമ്മിക്കുന്നതിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഭരണാനുമതി നൽകി. നിരവധി പ്രമുഖ കമ്പനികൾ പ്രവർത്തിക്കുന്ന ഇൻഫോപാർക്ക് കൊച്ചി ക്യാമ്പസിൽ, പുതിയ ഐടി സംരംഭങ്ങളെ ആകർഷിക്കുന്നതിനും നിലവിലെ കമ്പനികളുടെ വികസന ആവശ്യങ്ങൾക്കുമായി ബിൽഡ് അപ്പ് സ്‌പേസിന്റെ വലിയ ആവശ്യകതയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. വർദ്ധിച്ചുവരുന്ന ഈ ആവശ്യം പരിഗണിച്ചാണ് ഇൻഫോപാർക്ക് ടവർ നിർമ്മിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.