South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

ട്രംപിനെ തൂത്തെറിഞ്ഞ് യു എസ്: 'ഞാൻ മത്സരിച്ചിരുന്നെങ്കിൽ വൻ വിജയം നേടുമായിരുന്നു'

ട്രംപിനെ തൂത്തെറിഞ്ഞ് യു എസ്: 'ഞാൻ മത്സരിച്ചിരുന്നെങ്കിൽ വൻ വിജയം നേടുമായിരുന്നു'

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ സ്ഥാനാർത്ഥിയായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി വൻ വിജയം നേടുമായിരുന്നു എന്ന് ട്രംപ് അവകാശപ്പെട്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.
"തിരഞ്ഞെടുപ്പ് ബാലറ്റിൽ ഞാൻ ഉണ്ടായിരുന്നില്ല, ഞാൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ വൻ വിജയം നേടുമായിരുന്നു! ഈ വിഷയത്തിലെ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി," എന്ന് കുറിച്ചാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിച്ചത്.
രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും വർധിച്ചുവരുന്ന ജീവിതച്ചെലവുമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായതെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. ട്രംപ് ഭരണകൂടത്തിന് കീഴിൽ കടുത്ത ജീവിതച്ചെലവ് നേരിടേണ്ടി വന്നതിൽ വോട്ടർമാർ വലിയ അമർഷത്തിലാണ്.

എക്സിറ്റ് പോൾ വിവരങ്ങൾ പ്രകാരം 90 ശതമാനത്തോളം വോട്ടർമാർ വിലക്കയറ്റമാണ് തങ്ങളുടെ വോട്ടിനെ സ്വാധീനിച്ച പ്രധാന ഘടകമെന്ന് വ്യക്തമാക്കി. മൂന്നിൽ രണ്ട് ഭാഗം വോട്ടർമാരും ഉയർന്ന വിലക്കയറ്റത്തിന് കാരണം ട്രംപിന്റെ നയങ്ങളാണെന്ന് കുറ്റപ്പെടുത്തി. വിദേശ ഉൽപ്പന്നങ്ങൾക്ക് ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന താരിഫുകളും ഇറാനെതിരായ യുദ്ധവുമാണ് സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കിയത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി 19 സംസ്ഥാനങ്ങളിൽ ട്രംപ് നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നെങ്കിലും അത് വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല. ദക്ഷിണ കരോലിനയിൽ ഡാർലിൻ ഗ്രഹാമും നോർത്ത് കരോലിനയിൽ മൈക്കൽ വാറ്റ്‌ലിയും തോൽവി ഏറ്റുവാങ്ങി. ടെക്സാസിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.

പരമ്പരാഗതമായി റിപ്പബ്ലിക്കൻ കോട്ടകളായ ദക്ഷിണ കരോലിന, കൻസാസ്, ടെക്സാസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾ വലിയ മുന്നേറ്റമുണ്ടാക്കി. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് ഡെമോക്രാറ്റുകൾ തിരിച്ചുപിടിക്കുമെന്നാണ് യു.എസ് മാധ്യമങ്ങളുടെ പ്രവചനം.

📍 Ernakulam
📰 News18Kerala
🕒 20 days ago

Related News

6 വർഷത്തിന് ശേഷം അകാലിദൾ എൻഡിഎയിലേക്ക്
6 വർഷത്തിന് ശേഷം അകാലിദൾ എൻഡിഎയിലേക്ക്
ഇക്കുറി പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയോ? ചർച്ചയായി സർക്കാർ നീക്കം, ചരിത്രം ഇങ്ങനെ
ഇക്കുറി പാർലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയോ? ചർച്ചയായി സർക്കാർ നീക്കം, ചരിത്രം ഇങ്ങനെ
സംസ്കൃത സര്‍വകലാശാല: വൈസ് ചാൻസലർക്ക് തിരിച്ചടി;വിദ്യാർഥികളെ ക്യാംപസിൽ പ്രവേശിപ്പിച്ച് പരീക്ഷ നടത്താൻ ഹൈക്കോടതി
സംസ്കൃത സര്‍വകലാശാല: വൈസ് ചാൻസലർക്ക് തിരിച്ചടി;വിദ്യാർഥികളെ ക്യാംപസിൽ പ്രവേശിപ്പിച്ച് പരീക്ഷ നടത്താൻ ഹൈക്കോടതി
⬅ Back
➕ Post Ad
To Ads ➡